കൊറോണ വാർഡിൽ ഡ്യൂട്ടി; ഡോക്ടർ ദമ്പതിമാർ രാജിവെച്ചു
text_fieldsറാഞ്ചി: സർക്കാർ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ ജോലിക്ക് നിയോഗിച്ചതിനെ തുടർന്ന് ദമ്പതിമാരായ ഡോക്ടർമാർ രാജിവെച്ചു. ജാർഖണ്ഡിെല വെസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി നൽകിയതോടെ ദമ്പതിമാർ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയും തുടർന്ന് ഇമെയിലിലൂടെയും രാജി സമർപ്പിക്കുകയായിരുന്നു.
ഡോക്ടർമാരായ അലോക് ടിർക്കിയും ഭാര്യ സൗമ്യയുമാണ് അവശ്യഘട്ടത്തിൽ രാജി വെച്ചത്. 24 മണിക്കൂറിനകം ഇരുവരും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി അറിയിച്ചു.
ആരോഗ്യ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഡോ. അലോക് ടിർക്കിക്ക് 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ എപ്പിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും സദാർ ആശുപത്രി സിവിൽ സർജൻ ഡോ. മഞ്ജു ദുെബ അറിയിച്ചു.
ധുംക മെഡിക്കൽ കോളജിൽ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മുതൽ അദ്ദേഹത്തിന് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി നൽകുകയായിരുന്നു. ഭാര്യയായ ഡോക്ടർ സൗമ്യയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് അലോക് രാജി നൽകിയത്.
ഐസൊലേഷൻ വാർഡിൽ സംരക്ഷണ കിറ്റിലാതെയാണ് താൻ ഒരു ദിവസം മുഴുവൻ ജോലി ചെയ്തതെന്നും ആവശ്യമായ മരുന്നുകളോ രോഗയെ പരിചരിക്കുന്നവർക്ക് അസുധം പടരാതിരിക്കാനുള്ള സുരക്ഷ സൗകര്യങ്ങളോ ആശുപത്രിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യപ്രവർത്തകർ അവധിയില്ലാതെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ പി.എസ്.സി ലിസ്റ്റിലുള്ള ഡോക്ടർമാരെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും അടിയന്തരമായി നിയമിക്കാൻ ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.