സുഹൃത്തുക്കളായ ഡോക്ടർമാർപോലും ഫോൺ എടുക്കുന്നില്ല; നിസ്സഹായത വിവരിച്ച് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിൽ ബിഹാറിൽ സ്ഥിതി അതീവ രൂക്ഷമാണെന്ന് വിവരിച്ച് ബി.ജെ.പി നേതാവ്. സംസ്ഥാനത്ത് ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലെന്നും ഓക്സിജൻ ദൗർലഭ്യമാണെന്നും അതിനാൽ ജനങ്ങേളാട് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമാണ് എം.പിയുടെ നിർദേശം.
നിസ്സഹായനായതിനാൽ എന്‍റെ പ്രിയ സുഹൃത്തായ ഡോക്ടർപോലും ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് കൊറോണ വൈറസിന്‍റെ പ്രധാന പ്രതിേരാധ മാർഗം. നിർഭാഗ്യവശാൽ മാരക വൈറസ് ഉയർത്തുന്ന ഭീഷണി ജനങ്ങൾ ഇതുവരെ മനസിലാക്കിയിട്ടില്ല -ലോക്സഭ എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമായ സഞ്ജയ് ജയ്സ്വാൾ പറയുന്നു.
വ്യാപനം രൂക്ഷമായതോടെ എന്‍റെ ഡോക്ടർ സുഹൃത്തുപോലും േഫാൺ വിളിച്ചിട്ട് എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ അവരും നിസ്സഹായരാണ്. രണ്ടാംതരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടപ്പെട്ടു -എം.പി ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചമ്പാരൻ മണ്ഡലത്തിൽ ആശുപത്രി കിടക്കകളും ഓക്സിജൻ സൗകര്യവും ഒരുക്കി. എന്നാൽ സൗകര്യം തികയാത്ത ഘട്ടത്തിലെത്തി. േബട്ടിയ നഗരത്തിൽ കിടക്കകളുടെ എണ്ണം ഉയർത്താനാണ് ശ്രമം. ശ്രമം വിജയിച്ചേക്കാം. എന്നാൽ അവ മതിയാകില്ല. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തി' -ജയ്സ്വാൾ പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. ലക്ഷത്തോളം പേരാണ് ഇവിടെ ചികിത്സയിലുള്ളത്. രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളിലൊന്നാണ് ബിഹാറെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.