Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് പരിശോധനക്കിടെ...

കോവിഡ് പരിശോധനക്കിടെ സ്വാബ് സ്റ്റിക് മൂക്കിൽ കുടുങ്ങി; ഡോക്ടർക്ക് മർദനം, കേസെടുത്തു

text_fields
bookmark_border
covid test
cancel
camera_alt

Representational Image

മുംബൈ: കോവിഡ് പരിശോധനയ്ക്കിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഡോക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.

സ്വകാര്യ ആശുപത്രിയിലെ ലാബിൽ കോവിഡ് പരിശോധന നടത്തുന്നതിനിടെ സാമ്പിൾ എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ സ്വാബ് സ്റ്റിക് മുറിഞ്ഞ് ഒരു ഭാഗം സ്ത്രീയുടെ മൂക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ജീവനക്കാരുമായി വാഗ്വാദത്തിലായി. ഇതുകണ്ട് സ്ഥലത്തെത്തിയ ഡോക്ടറെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testswab stick
News Summary - Doctor hit for botched swab sample collection
Next Story