Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ രോഗിയെ പീഡിപ്പിക്കാൻ ശ്രമം: ഡോക്​ടർക്കെതിരെ കേസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗിയെ...

കോവിഡ്​ രോഗിയെ പീഡിപ്പിക്കാൻ ശ്രമം: ഡോക്​ടർക്കെതിരെ കേസ്​

text_fields
bookmark_border

ബംഗളൂരു: ബംഗളൂരുവിലെ വിക്​ടോറിയ ഹോസ്​പിറ്റലിൽ ​ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ്​ രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്​ടർക്കെതിരെ കേസ്​. ജൂലൈ 25 നാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്. ട്രോമ കെയർ സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടർ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ്​ വാർഡിൽ കഴിഞ്ഞിരുന്ന യുവതി​െയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ ഡോക്​ടർ രക്ഷപ്പെട്ടു.

ഡോക്​ടർ ഗൗണും മാസ്​കും ധരിച്ചിരുന്നതിനാൽ യുവതിക്ക്​ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ​യുവതി േ​ട്രാമ കെയർ സെൻറർ നോഡൽ ഓഫീസർക്ക്​ പരാതി നൽകി. എന്നാൽ ആശുപത്രി അധികൃതർ ഡോക്​ടറുടെ വിശദാംശങ്ങൾ നൽകാൻ തയാറായ​ില്ല. തുടർന്ന്​ യുവതി പൊലീസിൽ​ പരാതിപ്പെടുകയായിരുന്നു.

ഡോക്​ടർക്കെതിരെ ലൈംഗിക പീഡനത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തതായി വി.വി പുരം പൊലീസ്​ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്​ടോറിയ ഹോസപിറ്റൽ മെഡിക്കൽ സൂപ്രണ്ട്​ ഡോ. രമേശ്​ കൃഷ്​ണ കെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsCovid india#Covid19
Next Story