മുസ്ലിമായതിനാൽ ചികിത്സ നിഷേധിച്ചു; ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
text_fieldsജയ്പൂർ: ഗർഭിണിയായ യുവതിക്ക് മുസ്ലിമാണെന്ന കാരണത്താൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയില്ല. മറ്റൊരു ആശുപ ത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലാ ആ സ്ഥാനത്തെ ജനന ആശുപത്രിയിലാണ് സംഭവം.
യുവതിയുടെ ഭർത്താവ് ഇർഫാൻ ഖാൻ പറയുന്നതിങ്ങനെ: ‘ഗർഭിണിയായ എെൻറ ഭാ ര്യയെ സിക്രിയിൽ നിന്നും ജില്ലാ ആസ്ഥാനത്തെ ജനന ആശുപത്രിയിലേക്ക് റഫർ ചെയ്തതായിരുന്നു. എന്നാൽ, ഞങ്ങൾ മുസ്ലി ംകളായതുകൊണ്ട് ജയ്പൂരിലേക്ക് പോകണമെന്നാണ് ജനന ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത്. ജയ്പൂരി ലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ അവൾ പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ല...’
ഗുരുതരാവസ്ഥയിൽ ഒരു യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും അവരെ ജയ്പൂരിലേക്ക് അയച്ചതിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് ജനന ആശുപത്രി പ്രിൻസിപ്പൽ ഡോ. രൂപേന്ദ്ര ഝാ പ്രതികരിച്ചത്.
സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി സംസ്ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ് രംഗത്തെത്തിയിട്ടുണ്ട്. മുനീത് വാലിയ എന്ന ഡോക്ടറാണ് സംഭവത്തിന് പിന്നിലെന്നും ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഇൗ സംഭവമെന്നത് വലിയ നാണക്കേടാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതൊരു മതേതര രാജ്യമാണെന്നും മതേതരത്വത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനാൽ ഇതിൽ പരം നാണക്കേട് സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങൾ സംഭവത്തിന് കാരണമായിട്ടുണ്ടെന്ന സൂചനയും മന്ത്രി നൽകി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Pregnant Muslim Woman was refused medical attention at the Zenana Hospital in #Bharatpur & was told to go to Jaipur given her religion. Local Bharatpur MLA is State Health Minister & this is the condition of the hospital in Bharatpur City. Shameful. pic.twitter.com/Rd2i4UZGk3
— Vishvendra Singh Bharatpur (@vishvendrabtp) April 4, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.