തുടർ മരണങ്ങൾ വിഷാദത്തിലേക്ക് തള്ളിവിട്ടു; കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ആത്മഹത്യ ചെയ്തു
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ മേധാവി രവി വേങ്കഡ്കറാണ് ട്വിറ്ററിലൂടെ ഇതറിയിച്ചത്. കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വിവേക് റോയ് എന്നയാളാണ് ജീവനൊടുക്കിയത്. ഭാര്യ രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിയായ വിവേക് മരണം പുൽകിയത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള വളരെ ബുദ്ധിമാനായ ഡോക്ടറായിരുന്നു അദ്ദേഹം. പകർച്ചവ്യാധിയുടെ സമയത്ത് നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. -വേങ്കഡ്കർ ട്വീറ്റിൽ പറഞ്ഞു. ഗുരുതരാവസ്ഥിലുള്ള എേട്ടാളം കോവിഡ് രോഗികളെയായിരുന്നു ദിവസവും വിവേക് പരിചരിച്ചിരുന്നത്. രോഗികൾ തുടർച്ചയായി മരണപ്പെടുന്നത് അദ്ദേഹത്തെ വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
കോവിഡ് കൈകാര്യം ചെയ്യുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളിലേക്കാണ് ഇൗ സംഭവം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുവ ഡോക്ടറുടെ മരണം ഇവിടെയുള്ള 'സിസ്റ്റം' നടത്തിയ കൊലപാതകമല്ലാതെ മറ്റൊന്നല്ല. അടിസ്ഥാന ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പോലും ലഭ്യമാക്കാതെ നിരാശ സൃഷ്ടിച്ച ഭരണമാണ് അതിന് കാരണക്കാരൻ. മോശം സയൻസ്, മോഷം രാഷ്ട്രീയം മോശം ഭരണം... -മുൻ െഎ.എം.എ മേധാവി ട്വിറ്ററിൽ കുറിച്ചു.
This brings into focus d tremendous emotional strain hcws r having while managing C19 crisis.This death of a young dr is nothing short of murder by d "system " which has created frustrations d/t shortages of basic health care facilities.Bad Science,Bad Politics & Bad Governance
— Prof Dr Ravi Wankhedkar (@docraviw) May 1, 2021
പോസ്റ്റ്മോർട്ടത്തിനായി വിവേക് റോയ്യുടെ മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മൾവിയ നഗർ പൊലീസ്, ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ദിശ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.