വധശിക്ഷ നടപടികളിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന് െഎ.എം.എ
text_fieldsന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ ഡോക്ടർമാരുടെ പങ്കാളിത്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(െഎ.എം.എ) ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് കത്തയച്ചു.
ജീവൻ രക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഡോക്ടർമാർ വധശിക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കാളിയാകുന്നത് അധാർമികമാണെന്നാണ് െഎ.എം.എയുടെ വാദം. ഇതുസംബന്ധിച്ച് ഇൗയിടെ ലോക മെഡിക്കൽ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ഇത് ഡോക്ടർമാരുടെ മാർഗരേഖയായി പുറത്തിറക്കണമെന്നും െഎ.എം.എ േമധാവി കെ.കെ. അഗർവാൾ കത്തിൽ ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പാക്കുന്ന സമയത്ത് തടവുകാരനെ പരിശോധിക്കുക, മരിച്ചുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ചുമതല.
േഡാക്ടർമാരുടെ അറിവും പ്രാവീണ്യവും ചികിത്സേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ‘ആരെയും വേദനിപ്പിക്കരുത്’ എന്ന അടിസ്ഥാന വൈദ്യശാസ്ത്ര തത്ത്വത്തിെൻറ ലംഘനമാണ്. ഭീഷണിയും സമ്മർദവും ഉണ്ടെങ്കിൽപോലും മനുഷ്യാവകാശം ലംഘിക്കാൻ വൈദ്യശാസ്ത്ര അറിവ് ഉപയോഗിക്കരുത്. പൗരന്മാർ എന്ന നിലക്ക് വധശിക്ഷയെപ്പറ്റി ഡോക്ടർമാർക്ക് നിലപാടെടുക്കാം. എന്നാൽ, ഡോക്ടർ എന്ന നിലയിൽ അവർ വധശിക്ഷക്കെതിരായ നിലപാട് ഉയർത്തിപ്പിടിക്കണം. വധശിക്ഷ നടപടികളിലെ ഡോക്ടർമാരുടെ പങ്കാളിത്തം സംബന്ധിച്ച് ലോക മെഡിക്കൽ അസോസിയേഷൻ(ഡബ്ല്യു. എം.എ) 1981ൽ പുറത്തിറക്കിയ പ്രമേയം 2009ൽ ഭേദഗതിചെയ്തിരുന്നു. സർക്കാറുകൾ നടപ്പാക്കുന്ന വധശിക്ഷനടപടികളിൽ ഡോക്ടർമാർ പങ്കാളിയാകരുതെന്നാണ് പ്രമേയം പറയുന്നത്. പ്രമേയം ഇന്ത്യയിലേതടക്കമുള്ള ദേശീയ മെഡിക്കൽ അസോസിയേഷനുകൾ അംഗീകരിച്ചതിനാൽ ഇൗ വ്യവസ്ഥ നടപ്പാക്കാൻ ഇന്ത്യയും ബാധ്യസ്ഥമാണെന്ന് അഗർവാൾ കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.