Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തരീക്ഷ മലിനീകരണം;...

അന്തരീക്ഷ മലിനീകരണം; സോണിയയോ​ട്​ ഡൽഹിയിൽനിന്ന്​ മാറാൻ നിർദേശിച്ച്​ ഡോക്​ടർമാർ

text_fields
bookmark_border
Sonia Gandhi
cancel

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ അന്തരീക്ഷ മലിനീകരണം ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസ്​ നേതാവ്​ സോണിയഗാന്ധിയോട്​ ഡൽഹിയിൽനിന്ന്​ മാറാൻ നിർദേശം നൽകി ഡോക്​ടർമാർ. സോണിയഗാന്ധിക്ക്​ ശ്വാസകോശ അണുബാധയുണ്ടായതിനെ തുടർന്ന്​ മുൻകരുതലി​െൻറ ഭാഗമായാണ്​ ഡോക്​ടർമാരുടെ ​ നിർദേശം.

സോണിയ ഗാന്ധി ​േഗാവയിലേ​േ​ക്കാ, ചെ​ന്നൈയിലേക്കോ മാറിതാമസിക്കും. ചിലപ്പോൾ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയക്കൊപ്പമുണ്ടാകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ആരോഗ്യ ​പ്രശ്​നങ്ങൾ നേരിടുന്ന വ്യക്തിയാണ്​ സോണിയ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഉയരുന്നത്​ ശ്വാസകോശ, ഹ​ൃദ​യ സംബന്ധമായ പ്രശ്​നങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും.

ജൂലൈ 30ന്​ ശ്വാസകോശ അണുബാധയെ തുടർന്ന്​ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്​റ്റംബർ 12ന്​ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക്​ പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiDelhi PollutionCongress
News Summary - Doctors advise Sonia Gandhi to briefly move away from Delhi
Next Story