രാംദേവിനെതിരെ പ്രതിഷേധം; കരിദിനം ആചരിച്ച് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ബാബാ രാംദേവിൻെറ അലോപ്പതി ചികിത്സക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ കരിദിനം ആചരിക്കുന്നു. ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) ആണ് കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രോഗീ പരിചരണം തടസ്സപ്പെടുത്താതെ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണെന്നും ഫോർഡ പറഞ്ഞു. രാംദേവ് പരസ്യമായി നിരുപാധികം മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ (ഐ.എം.എ) ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു. പകർച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. ഐ.എം.എയുടെ അഞ്ച് സംസ്ഥാന ഘടകങ്ങൾ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് ഐ.എം.എയും പരാതി നൽകിയത്.
വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്ത്രം എന്നിങ്ങനെ തുടങ്ങുന്ന പരമാർശമാണ് രാംദേവ് അലോപ്പതിക്കെതിരെ നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും അപമാനിച്ചുവെന്ന് വ്യക്തമാക്കി ഐ.എം.എ അടക്കം ഡോക്ടർമാരുടെ സംഘനടകൾ രംഗത്തുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.