യു.പിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർ തുണി ഉള്ളിൽ മറന്നുവെച്ചു; യുവതി വെന്‍റിലേറ്ററിൽ
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർ ഉള്ളിൽ തുണി മറന്നുവെച്ചതിനെ തുടർന്ന് യുവതിയുടെ നില അതിഗുരുതരം. ഷാജഹാൻപൂരിലെ കിങ് ജോർജ് ആശുപത്രിയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ശസ്ത്രക്രിയക്കിടെയാണ് ഡോക്ടർ അക്ഷന്തവ്യമായ അശ്രദ്ധ കാണിച്ചത്. നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ യുവതിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
കഴിഞ്ഞ ജനുവരി ആറിനാണ് തിൽഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നീലം എന്നു പേരുള്ള യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റിൽ തുണി മറന്നുവെക്കുകയായിരുന്നു. മകൾക്ക് ജന്മം നൽകിയ ശേഷം വീട്ടിലെത്തിയ ശേഷം കലശലായ വയറുവേദന അലട്ടാൻ തുടങ്ങിയതോടെയാണ് വീണ്ടും ആശുപത്രിയിലെത്തിയത്. ആദ്യം സ്വകാര്യ ഡോക്ടർമാരെ കാണിച്ചെങ്കിലും വേദന മാറാത്തതിനെ തുടർന്ന് ഷാജഹാൻപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ സി.ടി സ്കാനിലാണ് തുണി കണ്ടെത്തിയത്. അതുപിന്നീട് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. എന്നാൽ, സ്ഥിതി ഗുരുതരമായി തുടർന്നതിനെ തുടർന്ന് ലഖ്നോ ആശുപത്രിയിലെത്തിച്ചെങ്കിലും മാറ്റമില്ല. ഇവർ വെന്‍റിലേറ്ററിൽ തുടരുകയാണെന്ന് സ്ത്രീയുടെ പിതാവ് പറഞ്ഞു.
സംഭവം അന്വേഷിക്കാൻ പൊലീസ് മൂന്നംഗ സംഘത്തിന് ചുമതല നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.