കോവിഡ് വരാതെ സ്വയം കാക്കാനുള്ള ഉത്തരവാദിത്വം ഡോക്ടർമാർക്കും നഴ്സുമാർക്കും -കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് 19 ബാധിക്കാതെ സ്വയം സംരക്ഷിക്കാനുള്ള അന്തിമ ഉത്തരവാദിത്തം ഡോക്ടർമാർക്കും നഴ്സുമാർക്കും തന്നെയാണെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ൈവറസ് ബാധയേൽക്കാതിരിക്കാനുള്ള കരുതൽ ആരോഗ്യ പ്രവർത്തകർ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സത്യവാങ്മൂലത്തിൽ പരാമർശിച്ചത്. കേന്ദ്രസർക്കാറിെൻറ പുതിയ മാർഗനിർേദശങ്ങൾ ചോദ്യം ചെയ്ത് ഉദയ്പൂർ സ്വദേശിയായ ഡോ. ആരുഷി ജെയ്ൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കോടതി നിർദേശ പ്രകാരമാണ് മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് കോവിഡിൽനിന്ന് സ്വയം രക്ഷിക്കുന്നതിന് മതിയായ പരീശലീനം നൽകിയിട്ടുണ്ട്. അതിനാൽ, രോഗം ബാധിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം അവർക്കുതന്നെയാണ്. മതിയായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാൽ, ആേരാഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യത ഒരിക്കലും മറ്റുള്ളവരുടേതിനേക്കാൾ ഉയർന്നതാവില്ല. ജോലിസ്ഥലത്ത് പി.പി.ഇ കിറ്റുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയാൽ രോഗം ബാധിക്കില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പി.പി.ഇ കിറ്റുകൾ ഉപയോഗിച്ചിട്ടും രോഗബാധ ഉണ്ടായതായി തെളിയിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
കോവിഡ് 19 ബാധക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ ചികിത്സ ചെലവുകൾ ഒഴിവാക്കണമെന്നും ഡോ. ആരുഷി ജെയ്ൻ ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.