വയറു വേദനയുമായെത്തിയ 60കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 ഇഞ്ച് വലിപ്പമുള്ള ചുരങ്ങ
text_fieldsഭോപാൽ: കടുത്ത വയറുവേദനയുമായെത്തിയ 60 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 ഇഞ്ച് വലിപ്പമുള്ള ചുരങ്ങ. ഇതെങ്ങനെയാണ് ഇദ്ദേഹത്തിന്റെ വയറ്റിലെത്തിയത് എന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരങ്ങ കുടുങ്ങിക്കിടന്നിരുന്നത്.
കർഷകനാണ് ഇദ്ദേഹം. വയറുവേദനയുടെ കാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർ എക്സ്റെ എടുത്തു നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. ചുരങ്ങ വിഴുങ്ങിയതിനെ കുറിച്ച് ഇയാൾ ഡോക്ടർമാരോട് വ്യക്തത വരുത്തിയിട്ടുമില്ല.
പ്രാഥമിക പരിശോധനക്ക് ശേഷം വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരങ്ങ പുറത്തെടുത്തത്. ശസ്ത്രക്രിയക്കു ശേഷം ഇദ്ദേഹം പൂർണ സുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുരങ്ങ വയറ്റിലെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. മനോജ് ചൗധരി പറഞ്ഞു.
സംഭവത്തെ കുറിച്ച് കൃത്യമായി മനസിലാക്കാൻ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമാന രീതിയിലുള്ള സംഭവം അടുത്തിടെ വിയറ്റ്നാമിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത വയറുവേദനയാണെന്ന് പറഞ്ഞാണ് 34കാരൻ ഡോക്ടറെ കാണാനെത്തിയത്. ജീവനുള്ള മത്സ്യമാണ് വയറുവേദനയുടെ കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. മലദ്വാരം വഴിയാണ് മത്സ്യം യുവാവിന്റെ വയറ്റിലെത്തിയതെന്നാണ് കരുതുന്നത്. ശസ്ത്രക്രിയ വഴിയാണ് മത്സ്യത്തെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.