ഇമാെൻറ സഹോദരി മാപ്പുപറയണമെന്ന് ഡോക്ടർമാർ
text_fieldsമുംബൈ: ഭാരമേറിയ ഇൗജിപ്ഷ്യൻ വനിത ഇമാെൻറ ചികിത്സാ പുരോഗതിയെ കുറിച്ച് ആരോപണമുന്നയിച്ച സഹോദരി ഷൈമ സലിം മാപ്പു പറയണമെന്ന് ഡോക്ടർമാർ. ചികിത്സയിലൂടെ ഇമാെൻറ ശരീരഭാരം പകുതിയായി കുറച്ചെന്ന ഡോക്ടർമാർ അവകാശ വാദം തെറ്റാണെന്നും അശാസ്ത്രീയമായാണ് ഭക്ഷണം നൽകുന്നതെന്നും 32 കാരിയായ ഷൈമ ആരോപിച്ചിരുന്നു.
ഡോക്ടർമാർക്കും ആശുപത്രി അധികൃതരെയും അപമാനിക്കുന്ന പ്രസ്താവനയാണ് ഷൈമ നടത്തിയതെന്നും ഇമാെൻറ ചികിത്സ സംഘത്തിലെ മേധാവിയായ ഡോ. മുഫസൽ ലക്ഡാവാലയോട് മാപ്പുപറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിനെ ടെലിഫോണിൽ വിളിച്ചാണ് ഡോ. അപർണ ഭാസ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.
സെയ്ഫീ ആശുപത്രി അധികൃതർ പബളിസിറ്റിക്കുവേണ്ടി കള്ളം പറയുകയാണെന്നും ഇമാെൻറ ഭാരം 240 കിലോ കുറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ ഷൈമ നേരത്തെ ആരോപിച്ചു. തുടർന്ന് ഇമാനെ ചികിത്സിക്കുന്നതിൽ നിന്നും ഡോക്ടർമാർ പിന്മാറുകയും ചെയ്തു.
മാപ്പു പറയണമെന്ന ഡോക്ടർമാരുടെ ആവശ്യത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് ഷൈന എൻ.സി രംഗത്തെത്തി. ഇമാെൻറ ആരോഗ്യപുരോഗതിക്കു വേണ്ടി മെഡിക്കൽ സംഘം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെന്നും ഷൈമ സലിം ആശുപത്രി അധികൃതരെ മാത്രമല്ല, മഹാരാഷ്ട്രയെയും ഭാരത സർക്കാറിനെയുമാണ് അപമാനിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.