നായയെ കാറിൽ കെട്ടിവലിച്ച് ക്രൂരത; ഡോക്ടർക്കെതിരെ പ്രതിഷേധം VIDEO
text_fieldsജയ്പൂർ: കാറിൽ നായയെ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടർക്കെതിരെ പ്രതിഷേധം. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. നീളമുള്ള കയർ നായുടെ കഴുത്തിൽ കെട്ടി വലിച്ച് തിരക്കേറിയ റോഡിലൂടെയാണ് കാറോടിച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കാറിനെ പിന്തുടർന്ന യാത്രക്കാരനാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിൽ ഒരു യാത്രക്കാരൻ കാറിന് മുന്നിൽ തന്‍റെ ബൈക്ക് നിർത്തി ക്രൂരത തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് നായക്ക് വൈദ്യസഹായം ലഭ്യമാക്കി.
ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കാർ ഓടിച്ചുപോകുന്നയാൾ പ്രദേശത്തെ ഡോക്ടറാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവർ പറയുന്നത്.
The person who did this he is a Dr. Rajneesh Gwala and dog legs have multiple fracture and this incident is of Shastri Nagar Jodhpur please spread this vidro so that @CP_Jodhpur should take action against him and cancel his licence @WHO @TheJohnAbraham @Manekagandhibjp pic.twitter.com/leNVxklx1N
— Dog Home Foundation (@DHFJodhpur) September 18, 2022
രജനീഷ് ഗ്വാല എന്ന ഡോക്ടറാണ് ഇത് ചെയ്തതെന്ന് വീഡിയോ ട്വീറ്റ് ചെയ്ത് ഡോഗ് ഹോം ഫൗണ്ടേഷൻ പറഞ്ഞു. നായുടെ കാലിന് ഒടിവുണ്ടെന്നും ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇയാൾക്ക് കർശന ശിക്ഷ നൽകണമെന്നും നെറ്റിസൺസ് ആവശ്യപ്പെടുന്നു. നിരവധി പേരാണ് ഡോക്ടർക്കെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.