ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച
text_fieldsന്യൂഡൽഹി: ഖത്തറിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനം ചൊവ്വാഴ്ച ദോഹയിൽനിന്ന് പുറപ്പെടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഞായറാഴ്ച സർവിസ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം മുടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് ആളുകളെ കൊണ്ടുവന്ന വിമാനമായിരുന്നു തിരുവനന്തപുരത്തേക്ക് സർവിസ് നടത്തേണ്ടിയിരുന്നത്. എന്നാൽ, കരിപ്പൂരിൽനിന്ന് തിരിച്ച് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ സർവിസ് മുടങ്ങി.
സാങ്കേതിക കാരണങ്ങളാലാണ് സർവിസ് മുടങ്ങിയതെന്നാണ് സർക്കാറിെൻറ വിശദീകരണം. തുടർന്നും ഖത്തറിൽനിന്ന് കൂടുതൽ സർവിസുകൾ നടത്തുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള യാത്രാനുമതി ലഭിക്കാത്തതിന് പിന്നിൽ പൗരൻമാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യൻ സർക്കാർ നിലപാടാണ് കാരണമെന്ന് സൂചനയുണ്ട്. കോവിഡിൻ െറ പശ്ചാത്തലത്തിൽ നിലവിൽ ഖത്തർ ഒരു രാജ്യത്തുനിന്നുമുള്ള വിമാനങ്ങളെയും അനുവദിക്കുന്നില്ല.
ഖത്തർ സ്വന്തം പൗരൻമാരെ ഖത്തർ എയർവേയ്സ് വിമാനമുപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് സ്വന്തമായി എത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പൗരൻമാരെ തിരിച്ചെത്തിക്കാൻ ഇന്ത്യയും തീരുമാനമെടുത്തത്. എന്നാൽ ടിക്കറ്റ് അടക്കമുള്ള എല്ലാ സാമ്പത്തിക ബാധ്യതയും യാത്രക്കാർ തന്നെയാണ് വഹിക്കുന്നത്. എന്നാൽ, ഈ ഘട്ടത്തിലും എയർഇന്ത്യ വിമാനക്കൂലി ഈടാക്കുന്നുവെന്നതിനാൽ ഇത്തരത്തിലാണെങ്കിൽ ഇന്ത്യക്കാരെ എത്തിക്കാൻ ഖത്തർ എയർവേയ്സ് തയാറാണെന്ന് ഖത്തറും നിലപാടെടുക്കുകയായിരുന്നു. എന്നാൽ ഇതിന് ഇന്ത്യൻ വ്യോമയാനമന്ത്രാലയം തയാറാകാത്തതോടെ വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള അനുമതി കിട്ടിയില്ല എന്നാണ് സൂചന.
85 പുരുഷൻമാരും ഗർഭിണികളടക്കം 96 സ്ത്രീകളടക്കമുള്ള 181 യാത്രക്കാരാണ് ഞായറാഴ്ച പോകേണ്ടിയിരുന്നത്. ഇവർ ദോഹ വിമാനത്താവളത്തിൽ എത്തിയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച ഗൾഫിൽനിന്ന് രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ സർവിസ് നടത്തുന്നുണ്ട്. ദുബൈയിൽനിന്നുള്ള കൊച്ചി വിമാനം രാത്രി 8.10നും ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം 11.20നും എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.