Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദോക്​ലാം: ഇന്ത്യയെ...

ദോക്​ലാം: ഇന്ത്യയെ പിന്തുണച്ച്​ ജപ്പാൻ

text_fields
bookmark_border
Kenji-Hiramatsu
cancel

ന്യൂഡൽഹി: മൂന്ന്​ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ദോക്​ലാമിനെ സംബന്ധിച്ച ഇന്ത്യൻ നിലപാടിന്​ പിന്തുണ അറിയിച്ച്​ ജപ്പാൻ. ഒരു രാജ്യവും ബലപ്ര​േയാഗത്തിലൂടെ ദോക്​ലാമി​​​​െൻറ ഇ​േപ്പാഴത്തെ നിലയിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന്​ ഇന്ത്യയി​െല ജപ്പാൻ അംബാസഡർ കെൻജി ഹിരമാട്​സു പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയു​െട ഇന്ത്യാ സന്ദർശനം അടുത്തിരി​െക്കയാണ്​ ജപ്പാ​ൻ നിലപാട്​ വ്യക്​തമാക്കിയത്​. 

ഭൂട്ടാനും ​െചെനയും തമ്മിൽ അതിർത്തി തർക്കത്തിലിരിക്കുന്ന പ്രദേശമാണ്​ ദോക്​ലാമെന്നും ഭൂട്ടാനുമായുള്ള കരാറനുസരിച്ചാണ്​ ഇന്ത്യ ഇൗ പ്രദേശത്ത്​ ഇട​െപടുന്നതെന്നും ജപ്പാൻ മനസിലാക്കുന്നതായി ഹിരമാട്​സു ഹിന്ദുസ്​ഥാൻ ​ൈടംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. 

ദോക്​ലാം ട്രൈജങ്​ഷനിൽ ഇന്ത്യ-ചൈന തർക്കം രണ്ടാം മാസത്തിലേക്ക്​ കടക്കവെയാണ്​ പ്രതികരണം. ദോക്​ലാമിലെ ഇന്ത്യൻ നിലപാടിനെ കുറിച്ച്​ പരസ്യമായി പ്രതികരിക്കുന്ന ആദ്യ പ്രധാന രാജ്യമാണ്​ ജപ്പാൻ. 

ഭ​ൂട്ടാനിലെ ദോക്​ലാം മേഖലയിൽ ചൈനീസ്​ സൈന്യം റോഡ്​ നിർമിക്കാൻ ശ്രമിച്ചതാണ്​ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ തുടക്കം. അമേരിക്കയടക്കമുളള രാജ്യങ്ങൾ മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യതയിൽ ഉത്​കണ്​ഠ രേഖപ്പെടുത്തിയിരുന്നെങ്കിലും പരസ്യ നിലപാടുകൾ സ്വീകരിച്ചിരുന്നില്ല. ചൈനയുമായി മാരിടൈം ബോർഡർ പങ്കിടുന്ന ജപ്പാനാണ്​ ഇന്ത്യൻ നിലപാടിനെ പിന്തുണച്ചുകൊണ്ട്​ ആദ്യമായി രംഗത്തെത്തിയിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinajappanmalayalam newsDoklam
News Summary - Doklam: Jappan Supports India - India News
Next Story