ജനുവരി-ആഗസ്റ്റ് കാലയളവിൽ ആഭ്യന്തര വിമാന ഗതാഗതത്തിൽ 67 ശതമാനം വളർച്ച
text_fieldsന്യൂ ഡൽഹി: 2022 ജനുവരി-ആഗസ്റ്റ് കാലയളവിൽ ആഭ്യന്തര വിമാന ഗതാഗതത്തിൽ 67.38 ശതമാനം വളർച്ച. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിവരം പുറത്തു വിട്ടത്. 770.70 ലക്ഷം പേരാണ് ജനുവരി മുതൽ ആഗസ്റ്റ് വരെ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം 460.45 ലക്ഷം പേർ മാത്രമാണ് ആഭ്യന്തര വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയത്.
ഡി.ജി.സി.എ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2021 ആഗസ്റ്റിൽ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്തത് 67.01 ലക്ഷം പേരാണെങ്കിൽ 2022 ആഗസ്റ്റ് ആയപ്പോൾ അത് 101.16 ലക്ഷം യാത്രക്കാരായി. 2022 ജൂലൈയിൽ ആഭ്യന്തര വിമാന ഗതാഗതം 97 ലക്ഷം ആയിരുന്നു. ആഗസ്റ്റിൽ ഇത് ഒരു കോടിയിലേറെയായി ഉയർന്നു. മാസാടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർധനയാണ് ഇവിടെയുണ്ടായത്.
58 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയിലാണ് ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 24 ശതമാനം വിപണി പങ്കാളിത്തമാണ് ആഗസ്റ്റിൽ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യാ എന്നിവയ്ക്ക് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.