പാചകവാതകത്തിന് 86 രൂപ വില കൂട്ടി
text_fieldsന്യൂഡല്‍ഹി: പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്മേല്‍ 86 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സബ്സിഡി സിലിണ്ടറിന് ബുക്കു ചെയ്യുമ്പോള്‍ പുതിയനിരക്ക് നല്‍കേണ്ടിവരും. എന്നാല്‍, ബാങ്ക് അക്കൗണ്ടിലേക്ക് 86 രൂപ കൂടി ഉള്‍പ്പെടുത്തി സബ്സിഡി തുക തിരിച്ചത്തെും. അതിനാല്‍ നിരക്കുവര്‍ധന സബ്സിഡിക്ക് അര്‍ഹതപ്പെട്ടവരെ നേരിട്ട് ബാധിക്കില്ല. വര്‍ഷത്തില്‍ 12 സബ്സിഡി സിലിണ്ടറുകളാണ് നല്‍കിവരുന്നത്. ഇതില്‍ കൂടുതല്‍ സിലിണ്ടര്‍ ബുക്കു ചെയ്യുന്നവരില്‍നിന്ന് വര്‍ധിപ്പിച്ച നിരക്ക് മുഴുവനായും ഈടാക്കും.
വാണിജ്യാവശ്യത്തിനുള്ള 19 കി.ഗ്രാം സിലിണ്ടറിന്‍െറ വില 148 രൂപ കണ്ട് വര്‍ധിപ്പിച്ചു. ഹോട്ടലുകള്‍ക്കും മറ്റുമാണ് ഈ നിരക്ക് ബാധകമാവുക. ഒറ്റയടിക്ക് ഇത്രയും തുക വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണനിരക്ക് വര്‍ധിപ്പിക്കാനിടയാക്കിയേക്കും. ഒരുമാസത്തിനിടയില്‍ രണ്ടാം തവണയാണ് നിരക്കുവര്‍ധന. അന്താരാഷ്ട്ര വിപണിയിലെ വിലയുയര്‍ന്നതിന് ആനുപാതികമായി ഗ്യാസിന് വില കൂട്ടുകയാണ് ചെയ്തതെന്ന് അധികൃതര്‍ വിശദീകരിച്ചു.
പുതിയനിരക്ക് ബുധനാഴ്ച പ്രാബല്യത്തില്‍വന്നു. അതനുസരിച്ച് ഡല്‍ഹിയില്‍ ഗ്യാസ് ബുക്കു ചെയ്യുമ്പോള്‍ 86 രൂപ കൂടുതല്‍ നല്‍കണം. ബുക്കിങ്ങിന് ആകെ നല്‍കേണ്ട തുക 737 രൂപയായി ഉയരും. എന്നാല്‍, 303 രൂപ സബ്സിഡിയായി ബാങ്കിലേക്കത്തെുമെന്നതിനാല്‍ ഫലത്തില്‍ സബ്സിഡി സിലിണ്ടറിന്‍െറ നിരക്ക് 434 രൂപയായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.