ആഭ്യന്തര ടൂറിസ്റ്റുകൾ നികൃഷ്ട ജീവികളെന്ന് ഗോവ മന്ത്രി
text_fieldsപനാജി: ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികൾക്കെതിരെ നഗരാസൂത്രണ മന്ത്രി വിജയ് സർദേശായി. ഉയർന്ന പ്രതിശീർഷ വരുമാനവും രാഷ്ട്രീയബോധവും ആരോഗ്യ നിലവാരവുമുള്ള ഗോവയിലെത്തുന്ന ‘ഉത്തരവാദ ബോധമില്ലാത്ത’ ടൂറിസ്റ്റുകൾ ‘നികൃഷ്ട ജീവികൾ’ ആണെന്ന് പറഞ്ഞ അദ്ദേഹം, ഗോവയെ ഹരിയാനയാക്കാൻ ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഗോവ ബിസ്ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത് ഉത്തരവാദിത്ത ബോധമില്ലാത്ത ടൂറിസ്റ്റുകളാണ്. ഗോവയെ ഹരിയാനയാക്കാനാണ് ഉത്തരേന്ത്യക്കാരുടെ ശ്രമം. സംസ്ഥാനത്തെ ജനസംഖ്യയുടെ ആറു മടങ്ങുവരെ ഇരട്ടിയാണ് ഇവിടെ എത്തുന്നത്. ഇവർക്ക് പകരം ഇന്ത്യയിലെ ഉയർന്ന ക്ലാസിലുള്ളവരെയും വിദേശ ടൂറിസ്റ്റുകളെയുമാണ് ആകർഷിക്കേണ്ടത്’’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.