വർഗീയ ധ്രുവീകരണത്തിന് ക്ഷേമ പ്രവർത്തനങ്ങളുടെ ചെക്ക് മേറ്റ്
text_fieldsന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് നടന്നടുക്കുന്ന ആം ആദ്മി പാർട്ടിക്കിത് ജനക്ഷേമ പ്രവ ർത്തനങ്ങൾക്കുള്ള അംഗീകാരം. ഭരണ വിരുദ്ധ വികാരവും ബി.െജ.പി ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണവും അതിജീവിച്ചാണ് അ രവിന്ദ് കെജ്രിവാൾ എന്ന മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്ക് വീണ്ടു ം കടക്കുന്നത്.
ഭരണ വിരുദ്ധ തരംഗത്തെ സ്വന്തം ക്ഷേമപ്രവർത്തനങ്ങൾകൊണ്ട് മറികടക്കാൻ കഴിഞ്ഞുവെന്നതാണ് ആ പ്പ് അധികാരമുറപ്പിക്കുേമ്പാൾ വിലയിരുത്താൻ കഴിയുക. ഇന്ത്യയിലെ ഒരു സംസ്ഥാനവും നടപ്പാക്കാത്ത ആനുകൂല്ല്യങ്ങ ളും സൗജന്യങ്ങളും തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് നൽകിയപ്പോൾ അത് വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി.
സൗജന്യ വെള്ളം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയത്. ഇതിെൻറ പിൻബലത്തിലാണ് ആപ് അമിത് ഷായുടെ നേതൃത്വത്തിൽ ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണത്തെ പോലും അതിജീവിച്ചത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിൽ മറിഞ്ഞ ഡൽഹി പിടിക്കാൻ ബി.ജെ.പി കണ്ടെത്തിയ ഏക മാർഗം മുസ്ലിംകളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചുകൊണ്ടുള്ള വർഗീയ ധ്രുവീകരണം മാത്രമായിരുന്നു. ഷാഹീൻ ബാഗ് സമരത്തിെൻറ പേരിൽ ആപിെന പ്രതിസ്ഥാനത്ത് നിർത്തി പ്രചരണം അഴിച്ചുവിട്ട ബി.ജെ.പി കെജ്രിവാളിനെ തീവ്രവാദിയെന്ന് പോലും ആക്ഷേപിച്ചു. ആപിെന പിന്തുണക്കുന്നവർ പാക്കിസ്താനെയാണ് പിന്തുണക്കുന്നതെന്ന് വരെ പറഞ്ഞെങ്കിലും അതിനെയെല്ലാം അരവിന്ദ് കെജ്രിവാൾ എന്ന നവ രാഷ്്ട്രീയക്കാരെൻറ വ്യക്തിപ്രഭാവവും ക്ഷേമപ്രവർത്തനങ്ങളുംകൊണ്ട് വിദഗ്ധമായി മറികടക്കുകയാണ്.
കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പൂർണ്ണമായും മുസ്ലിം പക്ഷത്ത് നിർത്തി ആക്രമിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിൽ അതിനെ ഇരുപക്ഷത്തും നിലയുറപ്പിച്ച് മറികടക്കാനാണ് കെജ്രിവാൾ ശ്രമിച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിനും പോന്ന അതികായനെന്ന് സ്വയം കരുതുകയും അണികൾ വിശേഷിപ്പിക്കുകയും ചെയ്ത അമിത്ഷായും മോദിയും നേരിട്ട് നേതൃത്വം കൊടുത്ത്, ഡസൻ കണക്കിന് കേന്ദ്ര മന്ത്രിമാർ രംഗം കൊഴുപ്പിച്ച പ്രചരണത്തെ ആം ആദ്മി എന്ന കൊച്ചുപാർട്ടി മറകടക്കുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീത്തിൽ ഇനിയും പ്രതീക്ഷകളുണ്ടെന്നതിെൻറ സൂചന തന്നെയാണത്.
2013ൽ കോൺഗ്രസ് പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ആം ആദ്മി ലോക്പാൽ ബില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ 49 ദിവസങ്ങൾക്ക് ശേഷം രാജിവെച്ചിരുന്നു. പിന്നീട് ഒരു വർഷത്തോളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായിരുന്ന ഡൽഹിയുടെ മണ്ണിൽ പണിയെടുത്താണ് 2015ലെ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടി കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഷൈനിങ് സ്റ്റാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.