13,500 കോടിയുടെ വായ്പ തട്ടിപ്പ്: മെഹൽ ചോക്സിയെ നിരോധിത കുടിയേറ്റക്കരനായി പ്രഖ്യാപിച്ച് ഡൊമിനിക്ക
text_fieldsആന്‍റിഗ്വ: ഇന്ത്യയിൽ ശതകോടികളുടെ വായ്പ തട്ടിപ്പ് നടത്തി വിദേശ പൗരത്വവുമായി നാടുവിട്ട് ഒളിവിൽ കഴിഞ്ഞ വ്യവസായി മെഹുൽ ചോക്സിയെ 'നിരോധിത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ച് കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക. ഇന്ത്യയിലേക്ക് നാടുകടത്തുന്നതുൾപെടെ നടപടികൾക്ക് ആക്കം കൂട്ടുന്നതാകും പ്രഖ്യാപനമെന്നാണ് സൂചന.
നിരോധിത കുടിയേറ്റക്കാരനാകുന്നതോടെ ഡൊമിനിക്കയിൽ പ്രവേശനത്തിന് ചോക്സിക്ക് വിലക്കുണ്ടാകും. നിലവിൽ ഡൊമിനികയിലായതിനാൽ നാടുകടത്താൻ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും സർക്കാർ ഉത്തരവിൽ പറയുന്നു.
കോടതിയിൽ സമർപിച്ച രേഖയിലാണ് രാജ്യത്തേക്ക് പ്രവേശനം വിലക്കിയ ഉത്തരവുള്ളത്. 13,500 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി നാടുവിട്ട ചോക്സി ആന്‍റിഗ്വ പൗരത്വവുമായി 2018 മുതൽ അവിടെ കഴിയുകയായിരുന്നു. ഇന്ത്യയിൽ വായ്പ തട്ടിപ്പ് പുറംലോകമറിയുന്നതിന് ദിവസങ്ങൾ മുമ്പായിരുന്നു നാടുവിടൽ. മൂന്നു വർഷമായി കരീബിയൻ രാജ്യത്ത് താമസിച്ചുവരികയായിരുന്നു.
മേയ് 23ന് ആന്‍റിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനികയിലേക്ക് സുഖവാസത്തിന് എത്തിയതാണ് കുരുക്കായത്. ആന്‍റിഗ്വയിലെ ജോളി ഹാർബറിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ചോക്സിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ആന്‍റിഗ്വക്കാരെയും ഇന്ത്യക്കാരെയും പോലെ തോന്നിക്കുന്ന പൊലീസുകാരാണ് ബോട്ടിൽ കടത്തിയതെന്നായിരുന്നു വാദം. എന്നാൽ, ഡൊമിനിക്കയിലെത്തി രണ്ടു ദിവസം കഴിഞ്ഞ് മേയ് 25നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.