ഡൊമിനോസ് പിസ വാങ്ങിയ പത്തുലക്ഷം പേരുടെ ബാങ്ക് വിവരങ്ങൾ ചോർന്നു
text_fieldsന്യൂഡൽഹി: ഡൊമിനോസിൽ നിന്ന് പിസ്സ വാങ്ങിയവർക്ക് എട്ടിന്‍റെ പണി. പിസ വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച പത്തുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചു. നാല് കോടി രൂപക്കാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. ഇതിനൊപ്പം ഓൺലൈനിൽ നടന്ന 18 കോടി പർച്ചേസുകളുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്. പർച്ചേസിന്‍റെ ഭാഗമായി നൽകിയ പേര്, മൊബൈൽ നമ്പർ, ഇ മെയിൽ, അഡ്രസുകൾ, പേയ്മെന്റ് വിവരങ്ങളാണ് ചോർന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ വിവരങ്ങളാണ് പൂർണമായും ചോർന്നിരിക്കുന്നത്. ഇതിനൊപ്പം ഡൊമിനോസിന്‍റെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്. ഐ.ടി, ലീഗൽ, ഫിനാൻസ്, മാർക്കറ്റിങ്ങ്, ഓപേറഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്.
ഡൊമിനോസ് ആദ്യം ഈ സംഭവത്തോട് പ്രതികരിച്ചില്ലെങ്കിലും പിന്നീട് പ്രതികരിച്ചതിങ്ങനെയാണ്: ''തങ്ങൾ ഒരു കസ്റ്റമറുടെയും സാമ്പത്തിക വിവരങ്ങളോ ക്രഡിറ്റ് കാർഡ് വിവരങ്ങളോ സൂക്ഷിക്കുന്നില്ല. ചോർന്നതിനെ പറ്റി അന്വേഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.''
കഴിഞ്ഞ ദിവസം ഡിജിറ്റൽ പേയ്മെന്റ് ആപ്പായ മൊബിക്വിക്കിന്‍റെയും സോഷ്യൽ മീഡിയ ആപ്പായ ലിങ്ക്ഡിന്റെയും ഡാറ്റകൾ ചോർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.