കടം എഴുതിത്തള്ളിയിട്ടു മതി സംസ്കാരമെന്ന് കർഷകെൻറ ആത്മഹത്യ കുറിപ്പ്
text_fieldsപുണെ: മുഖ്യമന്ത്രി നേരിെട്ടത്തി സമരംചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തെൻറ മൃതദേഹം സംസ്കരിക്കരുതെന്ന് കുറിപ്പെഴുതിവെച്ച് കർഷകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സോലാപ്പുർ ജില്ലയിലാണ് സംഭവം. ധനാജി ജാദവ് (45) എന്ന കർഷകനാണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചതെന്ന് സോലാപ്പുർ കലക്ടർ രാജേന്ദ്ര ഭോസ്ലെ പറഞ്ഞു. സുഹൃത്തുക്കളെയും ബന്ധുക്കളെയും അഭിസംബോധനചെയ്താണ് അദ്ദേഹം ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്.
‘‘ഞാനൊരു കർഷകനാണ്. പേര് ധനാജി ചന്ദ്രകാന്ത് ജാദവ്, ഞാൻ ഇന്ന് ആത്മഹത്യചെയ്യുന്നു. എെൻറ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകണം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വരുന്നതുവരെ എന്നെ സംസ്കരിക്കരുത്’’ എന്നാണ് എഴുതിയിരിക്കുന്നതെന്ന് കലക്ടർ സ്ഥിരീകരിച്ചു.
മൃതദേഹം ദഹിപ്പിക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി തെൻറ കൃഷിയിടത്തിൽ വന്ന് കർഷകരുടെ വായ്പ എഴുതിത്തള്ളുന്ന പ്രഖ്യാപനം നടത്തണമെന്നും കുറിപ്പിലുള്ളതായി കലക്ടർ ഭോസ്ലെ പറഞ്ഞു. രണ്ടരയേക്കർ കൃഷിസ്ഥലമുള്ള ധനാജി കുടുംബത്തിലെ മൂത്ത മകനാണ്. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. 60,000 രൂപയുടെ കടബാധ്യതയാണ് ധനാജിക്കുള്ളതെന്നും മറ്റ് സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് ചെറിയതുക വായ്പയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
കർഷകെൻറ ആത്മഹത്യയെ തുടർന്ന് കമല താലൂക്കിൽ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡുപരോധിച്ചു. അതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സമരത്തെത്തുടർന്ന് ബി.ജെ.പി മുഖ്യമന്ത്രി ഫഡ്നാവിസിനെതിരെ പ്രതിപക്ഷ പാർട്ടികളും സഖ്യകക്ഷിയായ ശിവസേനയും പ്രതിഷേധവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.