എയർ കണ്ടീഷനുകൾ ഉപയോഗിക്കരുതെന്ന് ഉദ്ദവ് താക്കറെ; മഹാരാഷ്ട്രയിൽ 116 രോഗബാധിതർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്19 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി മുഖ്യമന ്ത്രി ഉദ്ദവ് താക്കറെ. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ എയർകണ്ടീഷനുകൾ പ്രവർത്തിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീടിനകത്ത് ധാരാളം ശുദ്ധവായു ഉറപ്പാക്കണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ അകത്തളങ്ങൾ ശീതീകരിക്കാവൂയെന്നും ഉദ്ദവ് താക്കറെ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചത്.
അപകടകാരിയായ വൈറസിനെ ഇല്ലാതാക്കുക എന്ന ദൗത്യമാണ് നടക്കുന്നത്. അതിനാൽ എല്ലാവരും വീട്ടിലിരിക്കണം. ആരോഗ്യ സേവനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും താക്കറെ പറഞ്ഞു.
സാഗ്ലിയിലെ ഒരു കുടുംബത്തിലെ നാലുപേർക്കും ഇവരുമായി സമ്പർക്കത്തിലിരുന്ന ഒരാൾക്കുമുൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 116 ആയതായി ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.