ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി ട്രംപ് കോവിഡ് പരിശോധന നടത്തിയില്ല -വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 24നും 25നുമായിരുന്നു ട്രംപിെൻറ ഇന്ത്യ സന്ദർശനം. ഇൗ സമയത്ത് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. അതിനാൽ ട്രംപിെൻറയും സംഘത്തിെൻറയും സന്ദർശന വേളയിൽ കോവിഡ് പരിശോധന ആവശ്യമില്ലായിരുന്നുവെന്നും ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
മാർച്ച് നാലുമുതലാണ് വിദേശത്തുനിന്നെത്തുവരെ പരിശോധനക്ക് വിധേയമാക്കാൻ തുടങ്ങിയത്. അതിനാൽ ഡോണൾഡ് ട്രംപിെൻറ സന്ദർശനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായും അറിയിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ 150 രാജ്യങ്ങൾക്ക് മരുന്നുകളും െമഡിക്കൽ ഉപകരണങ്ങളും നൽകി പിന്തുണ അറിയിച്ചു. ചൈനയുടെ ഉൾപ്പെടെ 80 രാജ്യങ്ങൾക്ക് 80കോടി സഹായ ധനം നൽകി. ജപ്പാൻ, യു.എസ്, ഫ്രാൻസ്, ജർമനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് സഹായം നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.