മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം: മരണം 14 ആയി
text_fieldsമുംബൈ: നഗരത്തിലെ ഡോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിലാണ്. കെട്ടിടം തകർന്ന സ്ഥലത്ത് പൊലീസ് നായയുടെ സഹായത്തോടെ ദേശീയ ദു രന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) തെരച്ചിൽ തുടരുകയാണ്.
ഡോംഗ്രി, ടാണ്ടെൽ സ്ട്രീറ്റിലെ കേസർബായി കെ ട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 11.40ഒാടെ തകർന്നുവീണത്. കെട്ടിടത്തിൽ 15ഒാളം കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്നു വയസ്സുകാരനെയാണ് രക്ഷാപ്രവർത്തകർ ആദ്യം പുറത്തെടുത്തത്.
ഖ്വാജ ട്രസ്റ്റിെൻറ കൈവശമാണ് കെട്ടിടം. അടിയന്തരമായി പുനർനിർമിക്കേണ്ട ഗണത്തിൽപെട്ട 14,000ത്തിലേറെ കെട്ടിടങ്ങൾ ദക്ഷിണ മുംബൈയിൽ മാത്രമുണ്ട്.
#WATCH National Disaster Response Force (NDRF) carries out search operation with the help of sniffer dogs, at Kesarbhai building collapse site in Mumbai. pic.twitter.com/DAW5js9lCr
— ANI (@ANI) July 17, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.