കഴുതകൾ ക്ഷീണമില്ലാതെ ജോലി ചെയ്യും; അഖിലേഷ് യാദവിന് മറുപടിയുമായി മോദി
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ കഴുത പരമാർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൗ രാജ്യത്തിലെ ജനങ്ങളാണ് എെൻറ ഉടമകൾ. കഴുതകളിൽ നിന്ന് താൻ പ്രചോദനം ഉൾകൊള്ളുന്നു. കാരണം അത് ഉടമക്കായി രാപകലില്ലാതെ ജോലിയെടുക്കുമെന്ന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ േമാദി പറഞ്ഞു. നേരത്തെ മോദിക്കായി പ്രചാരണത്തിനൊരുങ്ങിയ അമിതാഭ് ബച്ചനോട് കഴുതകൾക്കായി പ്രചാരണം നടത്തരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടിരുന്നു.
അഖിലേഷ് യാദവിെൻറ പാർട്ടിയിലെ സ്ഥാനാർഥികളെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങൾ പെട്ടവരാണ്. ഇവർക്കായാണ് അഖിലേഷ് വോട്ട് ചോദിക്കുന്നത്. യു.പിക്ക് ഇത്തരക്കാരെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. ഏഴ് ഘട്ടമായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിെൻറ കഴുത പരാമർശം വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. അഖിലേഷിെൻറ പ്രസ്താവനക്കെതിരെ വലിയ പ്രചാരണങ്ങളാണ് ബി.ജെ.പി നടത്തിയത്. ഗുജറാത്തിനെ അപമാനിക്കാനുള്ള ശ്രമമാണ് അഖിലേഷ് നടത്തിയതെന്ന് ബി.ജെ.പി ഗുജറാത്ത് ഘടകവും ആരോപിച്ചിരുന്നു.
ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. നോട്ട് പിൻവലിക്കൽ പോലുള്ള തീരുമാനങ്ങൾ നടപ്പിലാക്കിയ ശേഷം കേന്ദ്രസർക്കാർ നേരിടുന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ഇത്. 2019ൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മോദിക്ക് യു.പിയിലെ വിജയം നിർണായകമാണ്. ജി.എസ്.ടി ഉൾപ്പടെയുള്ള ബില്ലുകൾ പാസാക്കാനും യു.പിയിലെ വിജയത്തിലൂടെ ലഭിക്കുന്ന രാജ്യസഭ അംഗങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും മോദിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.