കർഷകബിൽ: പ്രതിപക്ഷത്തിൻെറ നുണകളിൽ വീഴരുതെന്ന് മോദി
text_fieldsന്യൂഡൽഹി: കർഷകബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ ചരിത്ര സംഭവമാണെന്നും ഇത് കർഷകർക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ പ്രസംഗത്തിലാണ് മോദി കർഷബില്ലിനെ കുറിച്ച് പ്രതികരിച്ചത്.
കർഷകബില്ലിലുള്ള കാര്യങ്ങൾ നടപ്പാക്കുമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം നൽകിയിരുന്നു. ഇപ്പോൾ അവർ അതിനെ എതിർക്കുകയാണ്. ഞങ്ങൾ ബിൽ കൊണ്ടു വരുന്നതിനാലാണ് പ്രതിപക്ഷം എതിർക്കുന്നത്. എ.പി.എം.സി ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിപക്ഷം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, സർക്കാർ അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുേമ്പാൾ അവർ എതിർക്കുകയാണ്. അവർക്ക് കർഷകരെ സംരക്ഷിക്കണമെന്നില്ല. മധ്യവർത്തികൾക്ക് വേണ്ടിയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. പക്ഷേ അവരുടെ ഭരണകാലത്ത് ഇത് യാഥാർഥ്യമാക്കിയില്ല. കർഷകരെ സഹായിക്കാൻ ബി.ജെ.പി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.