ദേഷ്യപ്പെടാതെ സംസാരിക്കണമെന്ന് ഉപദേശം: രമാദേവി അധ്യാപികയാണോയെന്ന് മഹുവ മൊയ്ത്ര
text_fieldsലോക്സഭയിൽ ദേഷ്യപ്പെടാതെ സൗമ്യമായി സംസാരിക്കണമെന്ന സഭാ അധ്യക്ഷ രമാദേവിയുടെ നിർദ്ദേശത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. പ്രസംഗത്തിലുടനീളം സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും രോഷത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടെ ഇത്ര ദേഷ്യം പാടില്ലെന്ന് രമാദേവി മഹുവയോട് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷയുടെ ഉപദേശം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് മഹുവ പ്രസംഗം തുടർന്നിരുന്നു. ഇതിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണം.
ദേഷ്യത്തോടെയാണോ സ്നേഹത്തോടെയാണോ സംസാരിക്കേണ്ടത് എന്ന് പഠിപ്പിക്കാൻ രമാദേവി ലോക്സഭയുടെ ധർമ്മശാസ്ത്ര അധ്യാപികയാണോയെന്ന് മുഹവ ട്വിറ്ററിൽ കുറിച്ചു. ലോക്സഭയിൽ വ്യാഴാഴ്ച്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനള്ള നന്ദിപ്രമേയ ചർച്ചക്കിടെയാണ് അധികം ദേഷ്യപ്പടാതെ സൗമ്യമായി സംസാരിക്കണമെന്ന നിർദ്ദേശവുമായി രമാദേവി രംഗത്തെത്തിയത്.
പ്രസംഗം തടസ്സപ്പെടുത്തിയത് വകവെക്കാതെ ബംഗാളി കവിതാശകലം ആലപിച്ച ശേഷം മഹുവ വീണ്ടും പ്രസംഗം തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ പ്രതികരണം. 13 മിനിറ്റ് മാത്രമാണ് തനിക്ക് പ്രസംഗിക്കാൻ സഭ അനുവദിച്ചത്. ഞാൻ കോപം കൊണ്ടാണോ സ്നേഹം ഉപയോഗിച്ചാണോ സംസാരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഉപദേശിക്കാനും എന്റെ വിലപ്പെട്ട സമയത്തെ തടസ്സപ്പെടുത്താൻ ആരാണ് അധ്യക്ഷ?. നിയമങ്ങളിൽ മാത്രമേ നിങ്ങൾക്ക് എന്നെ തിരുത്താൻ കഴിയൂവെന്നും നിങ്ങൾ ലോക്സഭയുടെ മോറൽ സയൻസ് ടീച്ചർ അല്ലെന്നും മഹുവ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.