'ഞാൻ രചിച്ച പുസ്തകങ്ങൾ വാങ്ങരുത്, വാങ്ങിയാൽ പിഴ'- തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിനോട് ചീഫ് സെക്രട്ടറി
text_fieldsചെന്നൈ: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉേദ്യാഗസ്ഥനെ പ്രസാദിപ്പിക്കാൻ എളുപ്പവഴിയായി അദ്ദേഹം രചിച്ച പുസ്തകങ്ങളിൽ അഭയം തേടാമെന്നുവെച്ചാൽ തമിഴ്നാട്ടിൽ തത്കാലം അത് നടക്കില്ല. തന്‍റെ പുസ്തകങ്ങൾ വാങ്ങുകയോ സർക്കാർ ചടങ്ങുകളിൽ സമ്മാനിക്കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ നിർദേശം ഇറക്കിയിരിക്കുകയാണ് പുതിയ ചീഫ് സെക്രട്ടറി വി. ഇറയ് അൻബ്. നിർദേശം അവഗണിച്ച് ആരെങ്കിലും പുസ്തകങ്ങൾ സമ്മാനിച്ചാൽ വാങ്ങിയ തുക പിഴയായി ഈടാക്കാനാണ് നിർദേശം.
''പതിവു ജോലി സമയം കഴിഞ്ഞും അവധി ദിനങ്ങളിലും തന്‍റെ അനുഭവങ്ങളും വിവരവും വെച്ച് ഗ്രന്ഥ രചന നിർവഹിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയെന്ന പദവിയിലിരിക്കെ, ഏതു സമ്മർദമുണ്ടായാലും എന്‍റെ പുസ്തകങ്ങൾ വാങ്ങരുതെന്ന് വിദ്യാഭ്യാസ വകുപ്പിന് ( പൊതു ലൈബ്രറികൾ ഈ വകുപ്പിന് കീഴിലാണ് വരുന്നത്) നിർദേശം നൽകിയിട്ടുണ്ട്. പേരും പദവിയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം''- ചീഫ് സെക്രട്ടറി വാർത്ത കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.