അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന് വിലക്ക്
text_fieldsന്യൂഡല്‍ഹി: റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സഹായത്തിനെത്തുന്നവരോട് പേര് അടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
അപകടത്തില്‍ പെടുന്നയാള്‍ക്കുണ്ടാകുന്ന പരിക്കോ മരണമോ, അവരെ ഏതെങ്കിലും തരത്തില്‍, രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാകുകയില്ലെന്ന് 2019ലെ മോട്ടോര്‍ വാഹന നിയമം (ഭേദഗതി) വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.