ജനമദ്ധ്യത്തിൽ ബി.ജെ.പി എം.എൽ.എയുടെ ശകാരം: െഎ.പി.എസുകാരി പൊട്ടിക്കരഞ്ഞു
text_fieldsഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ പൊതുജന മദ്ധ്യത്തിൽ വെച്ച് ബി.ജെ.പി എം.എൽ.എ ശകാരിച്ചതിനെ തുടര്‍ന്ന് ഐ.പി.എസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. ഗോരഖ്പുര്‍ എം.എൽ. ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തെ പൊതുയിടത്തിൽവെച്ച് ശകാരിച്ചത്. ജനങ്ങളുടെയും മറ്റ് ജനപ്രതിനിധികളുടെയും മുന്നിൽ വെച്ചായിരുന്നു ശകാരം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കോയിൽവാ ഗ്രാമത്തിൽ വ്യാജമദ്യ വില്‍പനക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ എം.എല്‍.എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. " ഞാൻ നിങ്ങളോടല്ല സംസാരിക്കുന്നത്. നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. മിണ്ടാതിരിക്കണം. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്." ചരുവിന് നേരെ വിരൽ ചൂണ്ടി എം.എൽ.എ രുക്ഷമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ താനാണ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.
എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗം കരയുകയും തൂവാലകൊണ്ട് കണ്ണീരൊപ്പുകയുമായിരുന്നു. എം.എൽ.എ തട്ടികയറുന്നതുമായ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സമാധാനപരമായി സമരത്തിൽ സംഘർഷമുണ്ടാക്കിയതിനാണ് പ്രതികരിച്ചതെന്നും എം.എൽ.എ പറഞ്ഞു.
സമരം ചെയ്ത സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു. 2013 ബാച്ച് എ.പി.എസ് ഉദ്യോഗസ്ഥയാണ് ചാരു നിഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.