ആരോഗ്യസേതു ആപ്പിെൻറ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി
text_fieldsബംഗളൂരു: ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാത്തതിെൻറ പേരിൽ സർക്കാറും സർക്കാർ ഏജൻസികളും ജനങ്ങൾക്ക് സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി. മലയാളിയും ഡിജിറ്റൽ ൈററ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒാഖ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നയം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാറിന് കീഴിലെ പേഴ്സണൽ ആൻറ് ട്രെയിനിങ് വകുപ്പിന് കീഴിലെ ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കിയതു സംബന്ധിച്ച ഉത്തരവ് പൗരെൻറ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഏതെങ്കിലും സേവനങ്ങൾ ലഭിക്കാൻ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച് ദേശീയ എക്സിക്യുട്ടീവ് കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നതായി കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോവിഡ് കാലത്തെ അന്തർസംസ്ഥാന യാത്രക്കും മറ്റും പല സംസ്ഥാനങ്ങളും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കിയിരുന്നു. നിലവിൽ ഇതു സംബന്ധിച്ച് നിയമം രൂപവത്കരിക്കാത്തിടത്തോളം ആരോഗ്യ സേതു ആപ്പിെൻറ പേരിൽ ജനങ്ങൾക്ക് സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇക്കാലത്ത് പലർക്കും മൊബൈൽഫോൺ പോലും ഇല്ലാതിരിക്കെ എങ്ങനെയാണ് ആളുകൾ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുകയെന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാറിന് എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കാൻ സമയം അനുവദിച്ച ഹൈക്കോടതി, നവംബർ 10ന് ഹ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.