കേരളത്തിൽനിന്നുള്ളവരെ മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സിക്കരുതെന്ന് ഉത്തരവ്
text_fieldsബംഗളൂരു: സംസ്ഥാന അതിർത്തി തുറക്കണമെന്ന കേരള ഹൈകോടതി ഉത്തരവ് അവഗണിച്ച കർണാട ക സർക്കാർ, കേരളത്തിൽ നിന്നെത്തുന്ന രോഗികൾക്ക് മംഗളൂരുവിലെ സർക്കാർ, സ്വകാര്യ ആശ ുപത്രികളിൽ ചികിത്സ നൽകരുതെന്നും ഉത്തരവിട്ടു. മംഗളൂരു-കാസർകോട് പാതയിെല തലപ് പാടി അതിർത്തി ഉടൻ തുറക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.
രോഗികളുമായി പോയ വാഹനങ്ങൾ കർണാടക ചെക്ക് പോസ്റ്റിൽ വ്യാഴാഴ്ചയും തടഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ പരിചരണം ഉറപ്പാക്കാൻ കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള റോഡുകൾ തുറക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ദക്ഷിണ കന്നട ജില്ല ഹെൽത്ത് ഒാഫിസറാണ് കേരളത്തിൽനിന്നെത്തുന്ന രോഗികളെ ചികിത്സിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.
കാസർകോട് ഉൾപ്പെടെയുള്ള കേരളത്തിലെ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലായതിനാൽ അവിടെനിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാൽ തത്കാലത്തേക്ക് അഡ്മിറ്റ് ചെയ്യരുതെന്നുമാണ് ഉത്തരവ്. അതിർത്തി തുറന്നാൽ വലിയ വിലനൽകേണ്ടിവരുമെന്ന് ദക്ഷിണ കന്നട എം.പിയും ബി.ജെ.പി കർണാടക പ്രസിഡൻറുമായ നളിൻ കുമാർ കട്ടീൽ ട്വീറ്റ് ചെയ്തു.
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ ട്വീറ്റുമായി മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ രംഗത്തെത്തി. പിണറായി വിജയെൻറ ജന്മനാടായ കണ്ണൂരിൽ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടകിലേക്ക് പച്ചക്കറിയുമായി വരുന്ന ഗുഡ്സ് വണ്ടിയിൽ തൊഴിലാളികളെ തിരിച്ചയക്കുകയാണെന്ന് പ്രതാപ് സിംഹ ആരോപിച്ചു. അതിനാലാണ് മാക്കൂട്ടം അതിർത്തി അടച്ചത്. കേരളമാണ് അവരുടെ അതിർത്തി മണ്ണിട്ട് അടക്കുന്നതെന്നും എം.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.