തുടർച്ചയായി വധഭീഷണികൾ, ഭയമില്ലെന്ന് ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: കുറച്ച് നാളുകളായി തനിക്ക് ലഭാച്ചുകൊണ്ടിരിക്കുന്ന വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. ഐ.എസ് കാശ്മീരിൽ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തിൽ ഇന്‍റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നുംഗൗതം ഗംഭീർ പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എം.പിക്ക് ഭീഷണി ഇ മെയിലുകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡൽഹി പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും തങ്ങളുടെ ചാരൻമാർ പൊലീസിലുണ്ടെന്നുമായിരുന്നു അവസാനം ലഭിച്ച ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.
ആദ്യ ഇമെയിലിൽ സന്ദേശം ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ടാമത്തേതിൽ കുടുംബത്തോട് സ്നേഹമുണ്ടെങ്കിൽ രാഷ്ടീയത്തിൽ നിന്ന് മാറി നിൽക്കണമെന്നായിരുന്നു ആവശ്യം.
'എനിക്ക് ഒരു തരത്തിലുമുള്ള ഭയവുമില്ല. വിഷയത്തിൽ ഇന്‍റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണ്. എന്നാൽ എന്‍റെ ജോലിയിൽ നിന്ന് പിൻതിരിയില്ല, ഇത്തരം പരിപാടികളിൽ ഇനിയും പങ്കാളിയാവും. ഇപ്പോൾ എന്‍റെ ശ്രദ്ധ ഈ പരിപാടിയുടെ വിജയമാണ്'- യമുന സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഈസ്റ്റ് ഡൽഹി പ്രിമീയർ ലീഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗൗതം ഗംഭീർ പറഞ്ഞു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗംഭീറിന്‍റെ വസതിക്ക് ചുറ്റും പൊലീസ് സുരക്ഷ കർശനമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.