പാർക്കിങ് സ്ഥലം ഇല്ലാത്തവർ ഇനി കാർ വാങ്ങേണ്ട
text_fieldsന്യൂഡൽഹി: പാർക്കിങ് സ്ഥലം ഇല്ലാത്തവർക്ക് കാർ രജിസ്റ്റർ ചെയ്ത് നൽകില്ലെന്ന പുതിയ നിയമം കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നു. നിയമം പ്രാബല്യത്തിലായാൽ ഇനി മുതൽ കാർ രജിസ്റ്റർ ചെയ്യുേമ്പാൾ പാർക്കിങ് സ്ഥലം ഉണ്ട് എന്നതിെൻറ രേഖ കൂടി സമർപ്പിക്കേണ്ടി വരും. നഗരങ്ങളിലെ പാർക്കിങ് പ്രശ്നത്തെ കുറിച്ച് സർക്കാറിന് ബോധമുണ്ടെന്നും വൈകാതെ തന്നെ ഇൗ രീതിയിലേക്ക് മാറുമെന്നും നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
നിയമം നടപ്പിലാക്കുന്നതിനുള്ള ശിപാർശ നൽകിയത് നഗരവികസന മന്ത്രാലയമാണ്. നഗരങ്ങൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് വാഹനങ്ങളുടെ പാർക്കിങ് പ്രശ്നമാണെന്നും റോഡുകളിലെ തിരക്ക് കുറക്കുന്നതിനെ കുറിച്ച് തങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നഗരവികസന വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
നഗര ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ തീരുമാനം നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം. കാറുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ പാർക്കിങ് സംബന്ധിച്ച് കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങളാണ്.
അതേ സമയം സ്വകാര്യ വാഹനങ്ങൾ മാറ്റി പൊതുഗതാഗത സംവിധാനം പ്രോൽസാഹിപ്പിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ലോകത്തെ പല വൻ നഗരങ്ങളിലും ഇപ്പോൾ തന്നെ ഇത്തരം നിയമം നിലവിലുണ്ട്. സമാനമായ നിയമം രാജ്യത്ത് നടപ്പിലാക്കിയാൽ പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കുന്നതിലേക്ക് നയിക്കുമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിദ്ഗധർ ചൂണ്ടിക്കാട്ടുന്നു.
മുംബൈ, ഡൽഹി, കൊൽക്കത്ത പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങളിലെ പ്രധാന പ്രശ്നമാണ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ. 2015ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ഷിംല മുൻസിപാലിറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലം കൂടി ആവശ്യമാണെന്ന വ്യവസ്ഥ വെച്ചിരുന്നു. പാർക്കിങ് സ്ഥലം ലഭ്യമല്ലാത്തവർക്ക് വാഹനം രജിസ്റ്റർ ചെയ്ത് നൽകേണ്ടന്നും കോടതി നിർദേശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.