ഹിന്ദി അടിച്ചേൽപിക്കരുത് -എം.എസ്.എഫ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഭാഷ വൈവിധ്യങ്ങളെ നിരാകരിച്ച് ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു. ഡൽഹി യൂനിവേഴ്സിറ്റി എം.എസ്.എഫ് സംഘടിപ്പിച്ച 'വുജൂദ്' സ്റ്റുഡന്റ്സ് മീറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും സൗന്ദര്യവും. ഭാഷാപരമായ വിവേചനത്തിനുള്ള ശ്രമം ആർ.എസ്.എസിന്റെ വിഭജന നയങ്ങളുടെ തുടർച്ചയാണ്. സങ്കുചിത താൽപര്യങ്ങൾക്ക് പകരം രാജ്യത്തിന്റെ വിശാല കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ സർക്കാർ സന്നദ്ധമാവണമെന്നും അഹമ്മദ് സാജു അഭിപ്രായപ്പെട്ടു.
ഡൽഹി യൂനിവേഴ്സിറ്റി എം.എസ്.എഫ് പ്രസിഡന്റ് ശദീദ് ഹസൻ അധ്യക്ഷത വഹിച്ചു. ഡൽഹി കേരള മുസ്ലിം കൾചറൽ സെന്റർ പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.കെ. ശാക്കിർ, എം.എസ്.എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, ഡൽഹി സംസ്ഥാന ട്രഷറർ പി. അസ്ഹറുദ്ദീൻ, റമീസ് അഹമ്മദ്, നജും പാലേരി,നഷ മുനീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.