വിളിച്ചു വരുത്തി അപമാനിക്കരുത്; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മമതയുടെ പ്രതിഷേധം
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിഷേധം. സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ.
മമത പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്ന് ജയ് ശ്രീ റാം, ജയ് മോദി വിളികൾ ഉയരുകയായിരുന്നു. തുടർന്ന് വിളിച്ചു വരുത്തി അപമാനിക്കരുതെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവർ പറഞ്ഞു. പിന്നീട് വേദിയിൽ പ്രസംഗിക്കില്ലെന്നും മമത അറിയിച്ചു.
സർക്കാറിന്റെ പരിപാടി നടത്തുേമ്പാൾ പുലർത്തേണ്ട് ഒരു മാന്യതയുണ്ട്. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പരിപാടിയല്ല. എല്ലാ രാഷ്ട്രീയപാർട്ടിക്കാരുടേയും ജനങ്ങളുടേയും പരിപാടിയാണെന്നും മമത ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.