Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനമ്മൾ 'റഷ്യൻ...

നമ്മൾ 'റഷ്യൻ ഗുലാഗി'ലാണെന്ന്​ ​തോന്നിപ്പിക്കരുത്​ -മെഹുവ മൊയ്​ത്ര

text_fields
bookmark_border
നമ്മൾ റഷ്യൻ ഗുലാഗിലാണെന്ന്​ ​തോന്നിപ്പിക്കരുത്​ -മെഹുവ മൊയ്​ത്ര
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം ഇപ്പോൾ തന്നെ അപകടത്തിലാണെന്നും 'റഷ്യൻ ഗുലാഗി'ലാണ് നമ്മൾ താമസിക്കുന്നതെന്ന് തോന്നിപ്പിക്കരുതെന്നും തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മെഹുവ മൊയ്‌ത്ര എം.പി. തനിക്ക്​ സുരക്ഷ നൽകാനെന്ന പേരിൽ വീടിന്​ മുന്നിൽ മൂന്ന്​ പൊലീസുകാരെ വിന്യസിച്ച നടപടി​യെ കുറിച്ച്​ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അവർ.

''എന്നെ സംരക്ഷിക്കാൻ മാത്രമായി വിഭവങ്ങൾ പാഴാക്കരുത്. എല്ലാവരേയും സംരക്ഷിക്കുക. എനിക്ക് പ്രത്യേകമായി ഒന്നും ആവശ്യമില്ല. ഞാൻ സുരക്ഷ ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക്​ എന്നെ നിരീക്ഷിക്കണമെന്നുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി, എല്ലാം ഞാൻ പറഞ്ഞുതരാം. ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ തന്നെ അപകടത്തിലാണ്. റഷ്യൻ ഗുലാഗിലാണ് നമ്മൾ താമസിക്കുന്നതെന്ന് തോന്നിപ്പിക്കരുത്​' -മെഹുവ മൊയ്‌ത്ര പറഞ്ഞു.

(റഷ്യയിൽ സർക്കാർ നിയന്ത്രണത്തിൽ നടത്തിയിരുന്ന നിർബന്ധിത തൊഴിലാളി ക്യാമ്പുകളാണ്​ 'ഗുലാഗ്​'. ഇൗ ക്യാമ്പുകളിൽ വ്യക്​തികൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലായിരുന്നു.)

തനിക്ക്​ സംരക്ഷണം നൽകാൻ പൊലീസിനോട്​ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മെഹുവ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. സുരക്ഷക്കല്ല, തന്നെ നിരീക്ഷിക്കുന്നതിനാണ്​ ഉദ്യോഗസ്ഥ​െര വിന്യസിച്ചതെന്നും അവർ പറഞ്ഞു. വീട്ടിനുമുന്നിൽനിന്ന്​ പൊലീസിനെ ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട്​ ഡൽഹി പൊലീസിന്​ കത്തയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeTMCMahua MoitraRussian GulagBJP
News Summary - don't make us feel like we're living in Russian Gulag: Mahua Moitra
Next Story