പഴയ നോട്ടുകൾ മാറാൻ തിരിച്ചറിയൽ രേഖയുടെ പകർപ്പുകൾ സമർപിക്കേണ്ടതില്ല
text_fieldsന്യൂഡൽഹി: പഴയ കറൻസി നോട്ടുകൾ മാറുന്നതിന് ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന് റിസർവ് ബാങ്ക്. തിരിച്ചറിയൽ രേഖകളുടെ പകർപ്പെടുത്തു സൂക്ഷിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടില്ല, ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനായി അവരോട് തിരിച്ചറിയൽ രേഖ കൊണ്ടു വരാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. പണം മാറ്റാനുള്ള സ്ലിപ്പിലെ വിവരങ്ങളുമായി പരിശോധിക്കുന്നിതിനാണ് തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നത്. അല്ലാതെ ഫോട്ടോ കോപ്പി സമർപ്പിക്കേണ്ടതില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
എന്നാൽ എസ്.ബി.ഐ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും തിരിച്ചറിയൽ പകർപ്പുകൾ സ്ലിപ്പിനൊപ്പം സൂക്ഷിക്കുന്നുണ്ട്. ചിലയിടത്ത് ഒറിജിനൽ രേഖകൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും പണമെടുക്കാൻ വന്നവരും തമ്മിൽ കലഹമുണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.