എെൻറ ദേശസ്‌നേഹം തെളിയിക്കാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല -ബി.ജെ.പിയോട് ഉവൈസി
text_fieldsഹൈദരാബാദ്: എെൻറ ദേശസ്‌നേഹം തെളിയിക്കാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി.ജെ.പിയോട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന ആജ് തക് ചാനലിലെ ചർച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉവൈസിയുടെ വോട്ടർമാർ ഇന്ത്യക്കാരല്ലെന്ന ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയുടെ പരാമർശത്തിൽ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്‍റെ ശേഷവും, എെൻറ 10 തലമുറകളോടും നിങ്ങൾ ദേശസ്‌നേഹം തെളിയിക്കാൻ ആവശ്യപ്പെടും. ബി.ജെ.പിയിൽ നിന്ന് ദേശസ്നേഹത്തിെൻറ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. അവരുടെ സർട്ടിഫിക്കറ്റ് എെൻറ ഷൂവിനടിയിൽ സൂക്ഷിക്കുന്നു. ഞാൻ ഇന്ത്യയോട് കൂറുള്ളവനാണ്. അത് അങ്ങനെ തുടരും.-ഉവൈസി പറഞ്ഞു.
നിങ്ങൾ ഒരു മുസ്ലീമിനെ കാണുമ്പോൾ നിങ്ങളുടെ മനോഭാവം മാറ്റണം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഭരണഘടന എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നു. 'ഭാരത് മാതാ കി ജയ്' എന്ന് പറയുന്നവരെ ഞാൻ ബഹുമാനിക്കുന്നു -ഉവൈസി പറഞ്ഞു.
ഞങ്ങളുടെ പൂർവ്വികർ നെഞ്ച് ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെയാണ് ശ്മശാനത്തിൽ കിടക്കുന്നത്. ഇന്ത്യയോടുള്ള എെൻറ വിശ്വസ്തത ആരോടും തെളിയിക്കേണ്ടതില്ല. നിങ്ങൾക്ക് വേണ്ടത് ചെയ്യുക. ഞാൻ ഇന്ത്യക്കാരനാണ്, എനിക്ക് ആരുടെയും സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല, "അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.