കർഷകരുടെ വികാരം കൊണ്ട് കളിക്കരുത്: മോദിക്ക് മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നെല്ലു സംഭരണ നയത്തിനെതിരായ പ്രതിഷേധം ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. സംസ്ഥാനത്ത് നിന്ന് നെല്ല് വാങ്ങുന്നതിൽ 24 മണിക്കൂറിനകം കേന്ദ്ര സർക്കാർ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്രം ഇനിയും പ്രതികരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കർഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും സർക്കാറിനെ താഴെ ഇറക്കാൻ അവർക്ക് സാധിക്കുമെന്നും ഡൽഹിയിൽ നടത്തിയ പ്രതിഷേധ റാലിയിൽ റാവു പറഞ്ഞു.
കർഷകർ യാചകരല്ല. അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില തേടാനുള്ള അവകാശം അവർക്കുണ്ട്. നെല്ല് സംഭരണം സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യത്തോട് 24 മണിക്കൂറിനുള്ളിൽ പ്രതികരിക്കാൻ മോദിയോടും കേന്ദ്ര കൃഷി മന്ത്രി പീയൂഷ് ഗോയലിനോടും കൂപ്പുകൈകളോടെ അഭ്യർഥിക്കുന്നതായി റാവു പറഞ്ഞു.
ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്തും ഒരു ദിവസം നീണ്ടുനിന്ന ധർണയിൽ ചന്ദ്രശേഖർ റാവു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2014ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) ഡൽഹിയിൽ നടത്തുന്ന ആദ്യ പ്രതിഷേധ റാലിയാണിത്. പാർട്ടി എം.പിമാരും, എം.എൽ.എമാരും മുഴുവൻ കാബിനറ്റ് മന്ത്രിമാരും ധർണയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.