ആധാർ നമ്പർ പരസ്യമായാൽ ഭവിഷ്യത്തേറെ
text_fieldsന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി ആധാർ ഏജൻസിയായ യു.ഐ.ഡി.എ.ഐ രംഗത്ത്. ആധാറുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായവയുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് യു.ഐ.ഡി.എ.ഐ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നേക്കാവുന്ന പൊതുചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തും.
ടെലികോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമയുടെ ‘ആധാർ ചലഞ്ച്’ ട്വീറ്റിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ആധാർ നമ്പർ വെളിപ്പെടുത്തരുതെന്നാണ് നിർദേശം. ആധാർ നമ്പർ പരസ്യപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴിയുള്ള വെല്ലുവിളികൾ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.ഐ.ഡി.എ.ഐ മുേമ്പ അറിയിച്ചിരുന്നു.
ആധാർ നമ്പറിന് പുറമെ, പാൻ, ബാങ്ക് അക്കൗണ്ട് നമ്പർ, വ്യക്തിവിവരങ്ങൾ എന്നിവ പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എളുപ്പമാക്കും. ആധാർ നമ്പർ മാത്രംകൊണ്ട് ഭീഷണിയില്ല. അതേസമയം, ബാങ്ക് അക്കൗണ്ട് നമ്പറും പാനുമെല്ലാം ഉണ്ടെങ്കിൽ തട്ടിപ്പിന് കളമൊരുങ്ങാൻ ഇടയുണ്ടെന്ന് അജയ് ഭൂഷൻ പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.