ഫലസ്തീനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; സോയ ഹസന്റെ സെമിനാർ റദ്ദാക്കി ഗുരുഗ്രാം സർവകലാശാല
text_fieldsഗുഡ്ഗാവ് (ഹരിയാന): ഗുഡ്ഗാവിലെ ഗുരുഗ്രാം സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് പോളിസി വിഭാഗം ജെ.എൻ.യു പ്രഫസർ സോയ ഹസൻ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന സെമിനാർ റദ്ദാക്കി.
‘ഫലസ്തീനിയൻ സ്ട്രഗിൾ ഫോർ ഈക്വൽ റൈറ്റ്സ്, ഇന്ത്യ ആൻഡ് ഗ്ലോബൽ റെസ്‌പോൺസ്’ എന്ന പേരിലായിരുന്നു ഷോ നടത്താനിരുന്നത്. ചൊവ്വാഴ്ചയായിരുന്നു പരിപാടിക്ക് സോയ ഹസനെ ക്ഷണിച്ചിരുന്നത്. എന്നാൽ പരിപാടി റദ്ദാക്കിയതായി അറയിച്ച് ഞായറാഴ്ച അവർക്ക് കോൾ ലഭിക്കുകയായിരുന്നു. ‘ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ ഫലസ്തീനിലെ സൈനിക നടപടിയോട് എങ്ങനെ പ്രതികരിക്കുന്നു’ എന്നതിനെക്കുറിച്ച് ഒരു ചർച്ച നയിക്കാൻ ഗുരുഗ്രാം യൂനിവേഴ്സിറ്റി ഫാക്കൽറ്റി തന്നോട് അഭ്യർഥിച്ചതായി ‘ദി വയറി’നോട് സംസാരിക്കവേ സോയ ഹസൻ പറഞ്ഞു.
ഫലസ്തീൻ സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ച് സർക്കാർ തലത്തിലും സർക്കാരിത തലത്തിലും ഈ ചർച്ച നടത്തുന്നത് വളരെ പ്രധാനമാണെന്ന് സംഘാടകർ തന്നോട് പറഞ്ഞതായി സോയ ഹസൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു . ‘പ്രഭാഷണത്തെ കുറിച്ച് പറയാൻ നവംബർ അഞ്ചിന് സംഘാടകൻ തന്നെ വീണ്ടും വിളിക്കുകയും ചൊവ്വാഴ്ച നിശ്ചയിച്ച സെമിനാറിൽ ഗതാഗതം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയതായും അവർ പറഞ്ഞു.
എന്നാൽ, സർവകലാശാല വൈസ് ചാൻസലർ ദിനേശ് കുമാർ പരിപാടിക്ക് തന്റെ അംഗീകാരം തേടിയിട്ടില്ലെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. വിവാദ വിഷയമായതിനാൽ തങ്ങൾ അത് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല ഫലസ്തീനിലെ ഇസ്രായേൽ അതിക്രമം സംബന്ധിക്കുന്ന സംവാദ പരിപാടികൾ സർവകലാശാലകൾ റദ്ദാക്കുന്നത്. ഒക്ടോബറിൽ, ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പശ്ചിമേഷ്യൻ പഠന കേന്ദ്രത്തിൽ ഇന്ത്യയിലെ ഇറാനിയൻ, ഫലസ്തീൻ, ലബനീസ് അംബാസഡർമാരെ ഉൾപ്പെടുത്തി നടത്താനിരുന്ന മൂന്ന് സെമിനാറുകൾ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.