'അഴിമതിയെ പിന്തുണക്കില്ല'; മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മമത
text_fieldsകൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. അഴിമതിയെ ഒരുതരത്തിലും പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വർ എയിംസിലേക്ക് മാറ്റി. കൊൽക്കത്ത ഹൈകോടതി നിർദേശപ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജിയിലാണ് നടപടി.
സ്കൂൾ അധ്യാപക നിയമന അഴിമതി കേസിലാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാർഥ ചാറ്റർജിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അറസ്റ്റ് ചെയ്തത്. 2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. വെള്ളിയാഴ്ച ഇ.ഡി നടത്തിയ പരിശോധനയിൽ ചാറ്റർജിയുടെ കൂട്ടാളിയും മോഡൽ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 21 കോടി രൂപ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.