Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റിലൂടെ പ്രതികാരം...

ബജറ്റിലൂടെ പ്രതികാരം തീർക്കരുത് -പ്രധാനമന്ത്രിയോട് സ്റ്റാലിൻ

text_fields
bookmark_border
stalin
cancel

​ചെന്നൈ: കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് ഡി.​എം.​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

ഭ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​റ്റ​പ്പെ​ടു​മെ​ന്നും സ്റ്റാ​ലി​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നാ​ൽ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം മാ​റ്റി​വെ​ച്ച് രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​ന് അ​ടു​ത്ത ദി​വ​സം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ഇ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinPM Modi
News Summary - Don't take revenge through the budget says Stalin to PM
Next Story