പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷമ പരീക്ഷിക്കരുത്- മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: ജമ്മു കശ്മീരിെല നൗഹാട്ടയിൽ ജാമിഅ മസ്ജിദിന് സമീപം െപാലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സീനിയർ പൊലീസ് ഒാഫീസർ മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണ് ജനക്കൂട്ടം മർദിച്ച് കൊലെപ്പടുത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഇൗ സംഭവമെന്ന് പറഞ്ഞ െമഹബൂബ, പൊലീസിെൻറ ക്ഷമ പരീക്ഷിക്കരുതെന്നും അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ജനങ്ങൾക്ക് താക്കീത് നൽകി.
ഇൗ സംഭവത്തേക്കാൾ നാണക്കേടുണ്ടാക്കുന്ന മറ്റെന്താണുള്ളത്. രാജ്യത്തെ ഏറ്റവും നല്ല പൊലീസ് ജമ്മു കശ്മീർ പൊലീസാണ്. അവർ വളരെ ധൈര്യവാൻമാരാണ്. ക്രമസമാധാന പാലനത്തിനിെട നല്ല നിയന്ത്രണം പാലിക്കുന്നുണ്ട്. കാരണം അവരുെട സ്വന്തം നാട്ടുകാരെയാണ് കൈകാര്യം ചെയ്യുന്നതെന്ന വിചാരം അവർക്കുണ്ട്. എന്നാൽ എത്ര കാലത്തോളം ഇതു നീണ്ടു നിൽക്കും? അവരുടെ ക്ഷമ നശിക്കുന്ന ദിവസം കാര്യങ്ങൾ വളരെ സങ്കീർണമായിരിക്കും. അതിനാൽ, പൊലീസ് നമ്മുെട സ്വന്തമാണെന്ന് മനസിലാക്കണമെന്ന് ജനങ്ങേളാട് താൻ അഭ്യർഥിക്കുകയാണ്. ഇത്തരം പെരുമാറ്റം അനുചിതമാെണന്നും മെഹബൂബ മുഫ്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.