മഷി പുരട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsന്യൂഡൽഹി: വരുന്ന മാസങ്ങളിൽ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നോട്ടു മാറ്റുേമ്പാൾ വിരലിൽ മഷി പുരട്ടുന്നത് നിർത്തലാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിരലിൽ മഷി പുരട്ടുന്നത് അനുവദിക്കരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
കഴിഞ്ഞദിവസമാണ് അസാധുനോട്ട് മാറ്റാൻ വരുന്നവരുടെ വിരലിൽ മഷി പുരട്ടാൻ സർക്കാർ തീരുമാനിച്ചത്. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉള്ളതിനാൽ വലതുകൈയിലെ വിരലിലാണ് മഷി പുരട്ടുക എന്നായിരുന്നു അറിയിച്ചിരുന്നത്. അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് പണം മാറ്റുന്നതിന് മഷി പുരട്ടൽ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഒരേ ആളുകൾ പല തവണ വന്ന് പണം മാറുന്നുണ്ടെന്നും സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം ഇതുപോലെ വെളുപ്പിക്കുന്നുണ്ടെന്നും ആേരാപിച്ചാണ് മഷി പുരട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.