ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; അതൃപ്തി അറിയിച്ച് സുമിത്ര മഹാജന്റെ കത്ത്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് അപമാനിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ വയോജന കലാപം. സ്ഥാപക നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന് നിവർക്കു പിന്നാലെ ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും പാർട്ടി നേതൃത്വവുമായി ഉടക്ക ി. മധ്യപ്രദേശിലെ ഇന്ദോറിൽ എട്ടുവട്ടം ജയിച്ച തന്നെ ഇനിയും സ്ഥാനാർഥിയായി പ്രഖ്യാപി ക്കാത്തതിൽ പ്രതിഷേധിച്ച് സുമിത്ര മഹാജൻ മത്സരത്തിൽനിന്ന് സ്വയം പിന്മാറ്റം പ്രഖ്യ ാപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുകയും ബി.ജെ.പി ശനിയാഴ്ച 40ാം സ്ഥാപക ദിനം ആഘോഷിക്കുകയും ചെയ്യുന്നതിനിടയിലാണ് കലാപം. നരേന്ദ്ര മോദി-അമിത്ഷാമാരുടെ പിടിയിലമർന്ന ബി.ജെ.പിയുടെ പോക്കിൽ മനംനൊന്ത് കഴിഞ്ഞദിവസം പരസ്യമായ കുറിപ്പ് എഴുതിയ അദ്വാനിയുമായി മുരളി മനോഹർ ജോഷി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജോഷിയെ പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാർഥിയാക്കാൻ ചില ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. ജോഷിയെ മാറ്റിനിർത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാരാണസി സീറ്റിൽ മോദി മത്സരിച്ചത്.
അദ്വാനിക്ക് ഗാന്ധിനഗർ സീറ്റ് നൽകാത്തതു പോലെ, ജോഷിക്ക് കഴിഞ്ഞതവണ പകരമായി നൽകിയ കാൺപുർ സീറ്റ് ഇക്കുറി നിഷേധിക്കുകയും ചെയ്തു. ലോക്സഭയിൽ നിഷ്പക്ഷമായി പ്രവർത്തിക്കാൻ സ്പീക്കർ ബാധ്യസ്ഥമാണെന്നിരിക്കേ, ഭരണപക്ഷത്തിെൻറ താൽപര്യങ്ങൾ മറയില്ലാതെ നടപ്പാക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം നേരിട്ട നേതാവാണ് സുമിത്ര മഹാജൻ. 75 കഴിഞ്ഞവർക്ക് വീണ്ടും ടിക്കറ്റ് നൽകേണ്ടതില്ലെന്ന ഏകദേശ ധാരണ ബി.ജെ.പി നേതൃത്വം എടുത്തിട്ടുണ്ട്. അടുത്ത ദിവസം സുമിത്ര മഹാജന് 76 തികയുകയാണ്. അദ്വാനിക്കും ജോഷിക്കുമെന്ന പോലെ, ടിക്കറ്റിെൻറ കാര്യത്തിൽ അപമാനിക്കപ്പെടുന്നതിെൻറ രോഷം സുമിത്ര മഹാജൻ വെള്ളിയാഴ്ച പരസ്യമായി പ്രകടിപ്പിച്ചു.
പ്രചാരണ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും രണ്ടു തവണയായി പുറത്തുവന്ന മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ സുമിത്ര മഹാജെൻറ പേരില്ല. മറ്റാർക്കെങ്കിലും മത്സരിക്കണമെങ്കിൽ അതിന് താൻ തടസ്സമല്ലെന്ന് പാർട്ടി നേതൃത്വത്തിന് കത്തയച്ചും അതു പരസ്യമാക്കിയുമാണ് സ്പീക്കറുടെ പ്രതിഷേധം. രാഷ്ട്രീയമായി എതിർപ്പുള്ളവരെ ശത്രുക്കളാേയാ രാജ്യദ്രോഹികളായോ ബി.ജെ.പി മുമ്പ് കണ്ടിട്ടില്ലെന്ന ഒളിപ്രയോഗമാണ് കഴിഞ്ഞ ദിവസത്തെ കുറിപ്പിൽ മോദിക്കും അമിത്ഷാക്കുമെതിരെ അദ്വാനി നടത്തിയത്. ചില പ്രതിപക്ഷ നേതാക്കൾ സമീപിച്ചിട്ടുണ്ടെങ്കിലും ജോഷിക്ക് വാരാണസിയിൽ മോദിയോട് മത്സരിക്കാൻ താൽപര്യമില്ലെന്നാണ് സൂചന. അദ്ദേഹം മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ശത്രുഘൻ സിൻഹ, കീർത്തി ആസാദ് തുടങ്ങിയ സിറ്റിങ് എം.പിമാർ പാർട്ടി നേതൃത്വവുമായി ഉടക്കി ഇതിനകം കോൺഗ്രസിലെത്തി. ടിക്കറ്റ് കിട്ടാനിടയില്ലാത്ത സുഷമ സ്വരാജ്, ഉമാഭാരതി തുടങ്ങിയവരാകെട്ട, സ്വയം പിന്മാറിനിൽക്കുകയാണ്. വയോജന കലാപം ബി.ജെ.പിയുടെ നിലവിലെ സമവാക്യങ്ങൾ തെറ്റിക്കാൻ ഇടയില്ല. എന്നാൽ, തെരഞ്ഞെടുപ്പു വേളയിൽ ആഭ്യന്തര സംഘർഷം പ്രവർത്തനത്തെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.