എനിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ട -അസം മുഖ്യമന്ത്രി
text_fieldsഗുവാഹതി: എനിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. സംസ്ഥാനത്തെ ജനങ്ങൾ സൗഹാർദത്തോടെയാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബംഗാൾ വംശജരായ മുസ്ലിംകളുടെ എണ്ണം ഏറെ വർധിച്ചതാണ് അസമിലെ പ്രശ്നങ്ങളുടെ മൂലകാരണമെന്നും അതിനാലാണ് അവർ കൈയേറിയ ഭൂമിയിൽനിന്ന് ഒഴിപ്പിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺേക്ലവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
''എന്‍റെ തീരുമാനം ഇതാണ്. അവർ ഞങ്ങൾക്ക് വോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ അവരുടെ ഏരിയയിൽ ഞങ്ങൾ കാമ്പയിൻചെയ്യാറില്ല. പക്ഷേ എല്ലാ വികസനവും അവിടെ എത്തിക്കാറുണ്ട്. ഇപ്പോൾ ഏഴുലക്ഷം സൗജന്യ വീടുകൾ നൽകിയാൽ അതിൽ 4.5 ലക്ഷവും കൊണ്ടുപോകുന്നത് കുടിയേറ്റക്കാരായ മുസ്ലിംകളാണ്'' -ബിശ്വ പറഞ്ഞു.
അടുത്തിടെ അസമിലുണ്ടായ ഏറെ വിവാദമായ കുടിയൊഴിപ്പിക്കലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.''വെറുപ്പിെൻറ രാഷ്ട്രീയമല്ല അസമിലുള്ളത്.. 1000 ത്തോളം കുടുംബങ്ങൾ 77,000 ഏക്കർ ഭൂമി കയ്യേറിയിരിക്കുകയാണ്. ഒരാൾ രണ്ടേക്കറിൽ കൂടുതൽ സ്ഥലം കൈവശം വെക്കരുതെന്നാണ് ഞങ്ങളുടെ നയം. കുടിയൊഴിപ്പിക്കൽ ഒരു തുടർ പ്രക്രിയയാണ്. തദ്ദേശീയരായ അസമികളെയും കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതിൽ വർഗീയതയില്ല'' -ബിശ്വ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.